തദ്ധേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തി വെച്ച സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഡയറക്ടറുടെ നിർദേശ പ്രകാരം ഓഡിറ്റ് വകുപ്പ് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തി വെക്കുകയായിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് പുനസ്ഥാപിക്കണമെന്നും ഓഡിറ്റ് ഒഴിവാക്കുന്നത് അഴിമതി മറച്ചു വെക്കാനുമാണെന്നായിരുന്നു ചെന്നിത്തല ആരോപിച്ചത്. ഈ ഹർജിയിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയത്. ചൊവ്വഴ്ചയാണ് ഹർജി വീണ്ടും കോടതി പരിഗണിക്കുന്നത്.
Content Highlights; Audit suspended in the local body: HC seeks explanation from govt