ദേശവിരുദ്ധ ഹിന്ദുഫോബിക് പ്ലാറ്റ്ഫോമുകൾ നമുക്ക് ആവശ്യമില്ല; ട്വിറ്റർ നിരോധിക്കണമെന്ന് കങ്കണയുടെ ട്വീറ്റ്

Now, Kangana Ranaut Calls Twitter Hinduphobic, Antinational

ട്വിറ്റർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റണാവത്ത്. ദേശവിരുദ്ധവും ഹിന്ദുഫോബികുമായ പ്ലാറ്റ്ഫോമാണ് ട്വിറ്ററെന്നും കേന്ദ്രസർക്കാർ ട്വീറ്റ് നിരോധിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകണമെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റിലാണ് കങ്കണ വിവാദ പരാമർശം നടത്തുന്നത്.

കേന്ദ്രസർക്കാർ ട്വിറ്റർ നിരോധിച്ചേക്കുമെന്ന വാർത്തകൾ കേൾക്കുന്നു. ആ തീരുമാനവുമായി മുന്നോട്ട് പോകൂ. ദേശവിരുദ്ധവും ഹിന്ദുഫോബിക്കുമായ ട്വിറ്റർ നമുക്ക് വേണ്ട. കങ്കണ ട്വീറ്റ് ചെയ്തു.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫെെൽ പിക്ചർ ട്വിറ്റർ നീക്കം ചെയ്തതിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം. പകർപ്പവകാശ നിയമം ലംഘിച്ചതിനെ തുടർന്നായിരുന്നു അമിത് ഷായുടെ പ്രൊഫെെൽ പിക്ചർ അപ്രത്യക്ഷമായത്. കുറച്ച് സമയത്തിന് ശേഷം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. അശ്രദ്ധമായി സംഭവിച്ച പിഴവാണെന്നാണ് സംഭവത്തിന് ശേഷം ട്വിറ്റർ നൽകിയ വിശദീകരണം.

content highlights: Now, Kangana Ranaut Calls Twitter Hinduphobic, Antinational