മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് 5 മലയാളികൾ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. നവി മുംബെെയിൽ നിന്ന് ഗോവയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. പുണെ ബംഗളൂരു ഹെെവേയിലെ സത്താറിൽ വെച്ച് പുലർച്ചെ നാലുമണിക്ക് ഇവർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. ഉർമുടി പാലത്തിൽ നിന്ന് 50 അടി കൊക്കയിലേക്കാണ് മറിഞ്ഞത്.
നവി മുംബെെയിലെ വാഷിയിൽ സ്ഥിരതാമസക്കാരായ മലയാളികളുടെ സംഘമാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ ഒരു സ്ത്രീയും മൂന്നു വയസുള്ള കുട്ടിയുമുണ്ടെന്നാണ് റിപ്പോർട്ട്. കരാട് സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായി കരുതുന്നത്.
content highlights: 5 Keralites from Mumbai killed as van falls into river in Satara