സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫെെസൽ എൽഡിഎഫ് സ്ഥാനാർത്ഥി; കൊടുവള്ളിയിൽ മത്സരിക്കും

Karat Faisal to contest in Koduvally as ldf candidate

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് മണിക്കൂറോളം ചോദ്യം ചെയ്ത കാരാട്ട് ഫെസൽ കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥി. കുന്ദമംഗലം എംഎൽഎ പിടിഎ റഹീം ആണ് ഫെെസൽ സ്ഥാനാർത്ഥിയാകുന്ന കാര്യം പ്രഖ്യാപിച്ചത്. കൊടുവള്ളി 15ാം ഡിവിഷനിലാണ് കാരാട്ട് ഫെെസൽ മത്സരിക്കുന്നത്. നിലവിൽ കൊടുവള്ളി നഗരസഭ കൌൺസിലറാണ് ഫെെസൽ. 

2017 ഒക്ടോബറിൽ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ കാരാട്ട് ഫെെസലിൻ്റെ മിനി കൂപ്പർ കാർ ജനജാഗ്രത യാത്രയ്ക്കുപയോഗിച്ചത് വിവാദമായിരുന്നു. 2014 മാർച്ചിൽ കരിപ്പൂർ വിമാനത്താവള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസ് കാരാട്ട് ഫെെസലിനെ അറസ്റ്റ് ചെയ്തിരുന്നു. 

content highlights: Karat Faisal to contest in Koduvally as ldf candidate