ബെെഡൻ്റെ വിജയം അംഗീകരിക്കാതെ തെരുവിലിറങ്ങി ട്രംപ് അനുകൂലികൾ; പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റ്

arrests-in-washington-as-trump-supporters-assemble-rejecting-biden-victory

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ജോ ബെെഡൻ്റെ വിജയം അംഗീകരിക്കാതെ തെരുവിലിറങ്ങി ട്രംപ് അനുകൂലികൾ. വാഷിംഗ്ടണിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ട്രംപ് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇരുപതോളം പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ട്രംപ് ഫോർ മോർ ഇയേഴ്സ്, പ്രോ ഗോഡ്, പ്രോ ലെെഫ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് അനുകൂലികൾ രംഗത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയ ട്രംപ് അനുകൂലികളായ അലക്സ് ജോൺസ്, എൻ്റിക്ക് ടാറിയോ, ജാക്ക് പോസോബീക്ക് എന്നിവരാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്.

പ്രതിഷേധക്കാരെ വെെറ്റ് ഹൌസിന് പുറത്തുവന്ന് ട്രംപ് അഭിവാദ്യം ചെയ്യുകയും ചെയ്തു. ഹൃദയസ്പർശിയായ റാലികൾ എന്നാണ് ട്രംപ് ഇവയെ വിശേഷിപ്പിച്ചത്.  ഫ്രീഡം പ്ലാസ, ബ്ലാക്ക് ലെെവ്സ് മാറ്റർ പ്ലാസ എന്നീ സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടന്നത്. തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. ജോ ബെെഡൻ്റെ വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ വിവിധ കോടതികൾ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ്. 

content highlights: Million Maga March: Trump fans rage against the dying of the light