സെക്രട്ടറിയേറ്റില്‍ വീണ്ടും ഫാന്‍ കത്തി; വന്‍ ദുരന്തം ഒഴിവായി

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വീണ്ടും ഫാന്‍ കത്തി അപകടം. ഓഫീസ് സമയം ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായതായാണ് വിവരം. ഹൗസ് കീപ്പിങ് വിബാഗത്തിലെ ഫാന്‍ ആണ് കത്തിയത്. നേരത്തെ സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീ പിടിച്ചത് വന്‍ വിവാദമായിരുന്നു.

കേടായ ഫാനില്‍ നിന്ന് തീ പിടിച്ച് സ്വര്‍ണ്ണക്കടത്ത് കേസടക്കമുള്ളവയുടെ ഫയലുകള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധ പ്രക്ഷോഭങ്ങളുമായി രംഗത്ത് വന്നിരുന്നു. തീപിടുത്തം ആസൂത്രിതമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. എന്നാല്‍, തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്.

ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഫാന്‍ കത്തിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്.

Content Highlight: Fire caught from fan again in Secretariat