“നീ വിഷമാണ്, വൃത്തികെട്ട രൂപവും”; വിഷാദ രോഗം പങ്കുവെച്ച യുവതിയെ അധിക്ഷേപിച്ച് കങ്കണ, വീണ്ടും വിവാദത്തിലേക്ക്

You're toxic, creepy: Kangana Ranaut trolls illustrator for empathizing with mental health issues

ട്വിറ്ററിൽ വിഷാദ രോഗം പങ്കുവെച്ച യുവതിയെ അധിക്ഷേപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. മുംബൈ സ്വദേശിയായ ആർട്ടിസ്റ്റ് പ്രിയങ്ക പോളിന്റെ ട്വീറ്റിനാണ് കങ്കണയുടെ അധിക്ഷേപം. നീ വിഷമാണ് വൃത്തികെട്ട രൂപവുമാണെന്നാണ് കങ്കണ അധിക്ഷേപിച്ചത് വിഷാദത്തിലൂടെ കടന്നു പോകുന്നവർ അനുഭവിക്കുന്ന ചില പ്രവൃത്തികളെ കുറിച്ചായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. ഈ കാര്യങ്ങളെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും അതിനെ താൻ മൾട്ടി ടാസ്കിങ് എന്ന വിളിക്കുമെന്നുമാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.

‘നിങ്ങൾ ആത്മഹത്യ പ്രവണതയുള്ള ആളാണെന്ന സമ്മതിച്ചിരിക്കുന്നു. നീ വിഷമാണ്, നിന്റേത് വൃത്തികെട്ട രൂപവുമാണ്, നിങ്ങൾക്ക് ഇല്ലാത്തത് എന്താണ്?..വളരെ പെട്ടെന്ന് തന്നെ നിന്റെ ഹെയർ സ്റ്റൈൽ മാറ്റി ധ്യാനിക്കാൻ പഠിക്കൂ എന്നാണ് ട്വീറ്റിനെ പരിഹസിച്ച് കങ്കണ കുറിച്ചത്. ഇതിന് മറുപടിയായി പ്രിയങ്ക രംഗത്തെത്തിയതോടെ ഇരുവരും തമ്മിൽ വാഗ്വാദത്തിലേക്ക് വഴി വെക്കുകയായിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ കങ്കണക്കെതിരെ രൂക്ഷ വിമർശനവും അധിക്ഷേപവുമാണ് ഉയരുന്നത്.

Kangana Ranaut Called Out for Mocking Mental Health Priyanka Paul Controversy twitter രാജ്യം പത്മശ്രീ നൽകി ആദരിച്ച സ്ത്രീകളുടെ അവകാശത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന കങ്കണയുടെ പ്രവൃത്തി സ്ത്രീകൾക്ക് അപമാനമാണെന്നാണ് വിമർശകർ പറയുന്നത്.

Content Highlights; You’re toxic, creepy: Kangana Ranaut trolls illustrator for empathizing with mental health issues