യുപിയിൽ ഏഴു വയസ്സുകാരിയെ കരൾ ചൂഴ്ന്ന് എടുത്ത് കൊലപെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി സംവിധായകൻ അനുരാജ് മനോഹർ

up is the ugliest state in India director Anurag Manohar

പെൺകുട്ടിയുടെ ശ്വാസകോശം പിഴുതെടുത്താൽ കുഞ്ഞ് ജനിക്കുമെന്ന് വിശ്വസിച്ച് ഉത്തർപ്രദേശിൽ ഏഴു വയസ്സുകാരിയെ കൊലപെടുത്തിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി സംവിധായകൻ അനുരാജ് മനോഹർ. ഈ വാർത്ത ഏതെങ്കിലും ഭയാനക നോവലോ മായാജാല കഥയിലെ ഭാഗമോ അല്ല. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായ ഉത്തർപ്രദേശിലെ നിന്നുള്ളതാണ് അനുരാജ് മനോഹർ ഫേസ്ബുക്കിൽ കുറിച്ചത്. ഇഷ്ക് ചിത്രത്തിന്റെ സംവിധായകനാണ് അദ്ധേഹം.

പോസ്റ്റിന്റ പൂർണ രൂപം

ആറു വയസ്സുള്ള പെൺകുട്ടിയുടെ ശ്വാസകോശം കൊണ്ട് പൂജ ചെയ്‌താൽ കുട്ടികൾ ഉണ്ടാകുമെന്ന് ദിവ്യൻ പറയുന്നു. ഇത് കേട്ട് ദമ്പതികൾ ശ്വാസകോശം കൊണ്ടുവരാൻ ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുക്കുന്നു. പോയവന്മാർ ഒരു ആറ് വയസ്സുകാരിയെ കണ്ട് പിടിച്ച് ബലാത്സംഗം ചെയ്ത് കൊന്ന് ശ്വാസകോശം പുറത്തെടുത്ത് ദമ്പതികൾക്ക് കൊടുക്കുന്നു.
ഇത് ഏതെങ്കിലും ഹൊറർ നോവലോ മായാജാല കഥയിലെ ഭാഗമോ അല്ല. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായ ഉത്തർ പ്രദേശിൽ ഇന്നലെ നടന്നതാണ്🙏

Content Highlights; up is the ugliest state in India director Anurag Manohar