രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 45882 പേർക്ക് കൊവിഡ്

India covid updates today

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണ 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45882 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9004366 ആയി. ഇന്നലെ മാത്രം 584 മരണമാണ് റിപ്പോർട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 132162 ആയി. 24 മണിക്കൂറിനിടെ 44807 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8428410 ആയി.

ഇതുവരെ 129591786 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 1083397 പരിശോധനകൾ നടത്തിയതായും ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. മഹാരാഷ്ട്രയിലാണ് നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. പതിനേഴര ലക്ഷത്തിലധികം ആളുകൾക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

Content Highlights; India covid updates today