അലാസ്കൻ നഗരത്തിൽ ഇനി നേരം പുലരാൻ ഇനി 66 ദിവസം കാത്തിരിക്കണം. ആർട്ടിക് സർക്കിളിനുള്ളിലാണ് വ്യത്യസ്തമായ ഈ പ്രതിഭാസം. ഇതിനെ ‘ധ്രുവരാത്രി’ എന്നാണ് വിശേഷിപ്പിക്കുന്നത്. വടക്കേ അമേരിക്കയുടെ വടക്കേ അറ്റത്ത് അലാസ്കൻ പട്ടണമായ ഉത്കിയാഗ്വിൻ നിവാസികൾ ഇനി 66 ദിവസവും ഇരുട്ടിലായിരിക്കും. ബുധനാഴ്ചയാണ് ഇവിടെ ഈ വർഷം അവസാനമായി സൂര്യനെ കണ്ടത്. ബുധനാഴ്ചയോടെ സൂര്യൻ അസ്തമിച്ചു. ഇനി ഈ വർഷം സൂര്യൻ ഉദിക്കില്ല.
2021 ജനുവരി 23 ന് ശേഷമേ ഇനി ഇവിടെ സൂര്യൻ ഉദിക്കൂ എന്നാണ് യുഎസ് കാലാവസ്ഥാ നിരീക്ഷണ ഏജൻസിയുടെ അറിയിപ്പ്. 24 മണിക്കൂറും സൂര്യൻ ചക്രവാളത്തിന് താഴയായിരിക്കുന്നത് കൊണ്ടാണ് ഈ ദിവസങ്ങളെ ദ്രുവരാത്രി എന്ന് വിളിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ഫെയർബാങ്ക് സീ ഐസ് ഗ്രൂപ്പ് ഈ പ്രകൃതി വിസ്മയം വെബ്ക്യാമിൽ പകർത്തിയിട്ടുണ്ട്.
Content Highlights; 66 days of near-darkness: Alaskan town won’t see the sun until 2021