മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഫിറോസിനെ ഫേസ്ബുക്കിൽ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ പൊലീസ് ആക്ട് 118 എ പ്രകാരം കേസ് എടുക്കണമെന്ന് പരാതി. പൊലീസ് ആക്ട് 118 അനുസരിച്ചുള്ള ആദ്യ പരാതിയാണ് ഇത്. മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ ആണ് വലപ്പാട് പൊലീസിൽ പരാതി നൽകിയത്. പി. കെ. ഫിറോസിനെ അപമാനിച്ച സിപിഎം പ്രവർത്തകൻ എ.കെ തിലകനെതിരെയാണ് കേരള പൊലീസ് ആക്ട് പ്രകാരം നടപടിയാവശ്യപ്പെടുന്നത്.
കമറുച്ചയ്ക്കും ഇബ്രാഹിംകുഞ്ഞിനും ഒരേ സെൽ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡ് പി.കെ. ഫിറോസ് പിടിച്ചു നിൽക്കുന്ന ചിത്രം വ്യാജമായി നിർമ്മിച്ച് പോസ്റ്റ് ഇട്ടെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം തന്നെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ച് നൽകിയ പരാതി പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി പി.കെ ഫിറോസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പുതിയ പൊലീസ് ആക്ടിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് ഈ പരാതി.
content highlights: The First Complaint on the Basis of 118 A is Given at Valappad Police Station


