നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജി വെച്ചു

actress attack case, special public prosecutor resigned

നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേശൻ രാജി വെച്ചു. രാജിക്കത്ത് ആഭ്യന്തര മന്ത്രിക്ക് അയച്ചതായി സുരേശൻ വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചത്. ഇതേ തുടർന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി വെച്ചു.

രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപെട്ട് നടിയും സർക്കാരും ഹൈക്കോടതിയെ മുൻപ് സമീപിച്ചിരുന്നുവെങ്കിലും വേണ്ട നടപടി ഉണ്ടായിരുന്നില്ല. വിചാരണ നടപടി മാറ്റാൻ മതിയായ കാരണങ്ങൾ ഇല്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.

Content Highlights; actress attack case, special public prosecutor resigned