വൃക്കകൾ തകരാറിലായി, മരണത്തിന് 30 ശതമാനം വരെ സാധ്യത; ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ കുറിച്ച്  കണ്ണീരണിഞ്ഞ് സാമന്തയുടെ ഷോയിൽ റാണ ദഗ്ഗുബാട്ടി

“70% Hemorrhagic stroke and 30% death”: Rana Daggubati reveals unheard things on Samantha’s chat show

താൻ നേരിട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആദ്യമായി മനസു തുറന്ന് നടൻ റാണ ദഗ്ഗുബാട്ടി. തെന്നിന്ത്യൻ താരം സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് വളരെ വികാരാധീനനായി റാണ തൻ്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. തൻ്റെ രണ്ട് വൃക്കകളും തകരാറിലായി, ഹൃദയത്തിനും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്ട്രോക്ക് വരാൻ എഴുപത് ശതമാനം സാധ്യതായണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. മുപ്പത് ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നുവെന്നും റാണ ഷോയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട അഭിമുഖത്തിൻ്റെ പ്രോമോ വിഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായിരിക്കുകയാണ്. 

ചുറ്റുമുള്ള ആളുകൾ തകർന്നുകൊണ്ടിരിക്കുന്ന സമയത്ത് റാണ പാറ പോലെ ഉറച്ചുനിന്നു. ഇത് ഞാൻ എൻ്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങൾ സൂപ്പർ ഹീറോ ആകുന്നത്. എന്നാണ് റാണയെക്കുറിച്ച് സാമന്ത പ്രതികരിച്ചത്. സംവിധായകൻ നാഗ അശ്വിനും പരിപാടിയിൽ പങ്കെടുത്തു. ഷോയുടെ പൂർണരൂപം നവംബർ 27ന് പുറത്തുവിടും. 

content highlights: “70% Hemorrhagic stroke and 30% death”: Rana Daggubati reveals unheard things on Samantha’s chat show