ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷമായി ജയിലില്‍ തുടരുന്ന പേരറിവാളന് വൈകിയെങ്കിലും നീതി നടപ്പിലാക്കണമെന്ന് തമിഴ് നടന് കമല്‍ ഹാസന്. കോടതികള്‍ വെറുതെ വിട്ട ശേഷവും ഗവര്‍ണറുടെ ഒപ്പിന് വേണ്ടി കാത്തിരിക്കുന്ന പേരറിവാളന്റെ വിചാരണ ശരിയായ രീതിയിലാണോ നടന്നതെന്നതിലും മകമല് ഹാസന് സംശയമുന്നയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
சட்டவிசாரணை சரியாக நடந்ததா என்கிற சந்தேகத்துடனேயே பேரறிவாளனின் 30 ஆண்டு சிறைவாசம் முடியாமல் தொடர்கிறது.சட்ட,நீதி மன்றங்கள் கருத்தைக் கூறிவிட்டன.கவர்னர் எனும் ஒற்றை மனிதரின் கையொப்பம் எதற்காகக் காத்திருக்கிறது?
பரவாயில்லை,தாமதப்பட்ட நீதியையாவது தாருங்கள். பேரறிவாளனை விடுவியுங்கள்.— Kamal Haasan (@ikamalhaasan) November 23, 2020
പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകന് കാര്‍ത്തിക് സുബ്ബരാജും നടന് വിജയ് സേതുപതിയും അടക്കം സിനിമാരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പേരറിവാളന്റെ പരോള്‍ കാലാവധി ഒരാഴ്ച്ച കൂടി നീട്ടി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് വൈകിയെങ്കിലും പേരറിവാളന് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കമല്‍ ഹാസനും രംഗത്തെത്തിയത്.
Content Highlight: Kamal Haasan demanding releasing of Perarivalan