വിമർശനം ഉണ്ടാകുന്ന വിധത്തിൽ പൊലീസ് നിയമഭേദഗതി കൊണ്ടുവന്നത് പോരായ്മയാമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. വിവാദങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന് ഇനി ചർച്ച ചെയ്യും. നിയമ ഭേദഗതി പിൻവലിക്കാൻ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണെന്നും എംഎ ബേബി പറഞ്ഞു. തിടുക്കത്തിൽ പൊലീസ് നിയമഭേദഗതി നടപ്പാക്കാൻ ശ്രമിച്ചതിൽ സിപിഎമ്മിനുള്ളിൽ ഭിന്നത ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എംഎ ബേബിയുടെ പരാമർശം.
ശക്തമായ പ്രതിഷേധം ഉയരുകയും സിപിഎം കേന്ദ്രകമ്മിറ്റി ഇടപെടുകയും ചെയ്തതിനെ തുടർന്നാണ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുന്നത്. ഓർഡിനൻസ് പിൻവലിക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഗവർണറോട് ഈക്കാര്യം ആവശ്യപ്പെടും. പുതിയ നിയമം അനുസരിച്ച് കേസെടുക്കരുതെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ ഇന്ന് ഹെെക്കോടതിയെ അറിയിച്ചു. പൊലീസ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ കോടതി നാളെ വീണ്ടും പരിഗണിക്കും.
content highlights: MA Baby on Police Amendment Act