അനുഷ്കയുടെ ഭാഗമതി ദുർഗാമതിയായി ഹിന്ദിയിലേക്ക്; ട്രെയിലറിനെതിരെ വിമർശനം

Durgamati Trailer: Netizens unhappy with ‘Bhaagamathie’ remake, say ‘Anushka was better than Bhumi’

അനുഷ്ക ഷേട്ടി നായികയായി എത്തിയ സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രം ഭാഗമതി ഹിന്ദിയിലേക്ക് റീമേക്കിനൊരുങ്ങുന്നു. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭൂമി പഡ്നേക്കറാണ് നായികയായി എത്തുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്. 

എന്നാൽ വലിയ വിമർശനമാണ് ട്രെയിലറിനെതിരെ ഉയരുന്നത്. കാഞ്ചന റീമേക്ക് ചെയ്ത് നശിപ്പിച്ചതിന് പുറമെ മറ്റൊരു ചിത്രം കൂടി ഹിന്ദിയിൽ റീമേക്ക് ചെയ്ത് മോശമാക്കുന്നുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കൂടാതെ അനുഷ്ക ചെയ്ത് ഗംഭീരമാക്കിയ വേഷം ഇനി മറ്റാരും ചെയ്താൽ നന്നാകില്ലെന്നും ഇവർ പറയുന്നു. ജയറാം ആയിരുന്നു തെലുങ്ക് പതിപ്പിൽ വില്ലാനായി എത്തിയിരുന്നത്.

ഹിന്ദിയിൽ ജയറാമിൻ്റെ കഥാപാത്രമായി അൻഷദ് വാർസി അഭിനയിക്കുന്നു. ഭാഗമതി സംവിധാനം ചെയ്ത ജി. അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. ആണസോൺ പ്രെെം വഴി ഡിസംബർ 11ന്  ഒടിടി റിലീസ് ആയി ചിത്രം പ്രേഷകർക്ക് മുന്നിലെത്തും. 

content highlights: Durgamati Trailer: Netizens unhappy with ‘Bhaagamathie’ remake, say ‘Anushka was better than Bhumi’