ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫഖ്രിസാദെയെ വെടിവെച്ച് കൊലപ്പെടുത്തി; പിന്നില്‍ ഇസ്രായേലെന്ന് ആരോപണം

ടെഹ്‌റാന്‍: ഇറാന്‍ ഉന്നത ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫഖ്രിസാദെയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇസ്രായേലിനെ പഴിചാരി ഇറാന്‍. മൊഹ്‌സിന്‍ ഫഖ്‌രിസാദെയുടെ സുരക്ഷാ അംഗങ്ങളും അക്രമികളും തമ്മില്‍ നടന്ന അക്രമത്തില്‍ അദ്ദേഹത്തിന് നേരെ അക്രമി സംഘം വെടിവെക്കുകയായിരുന്നു. വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ് ഫഖ്രിസാദെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ശാസ്ത്രജ്ഞന്റെ വധത്തില്‍ ഇസ്രയേല്‍ പങ്കിനെക്കുറിച്ച് ഗുരുതരമായ സൂചനകളുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരിഫും പറഞ്ഞു.

ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവനായിരുന്നു കൊല്ലപ്പെട്ട ഫഖ്‌രിസാദെ. ആണവ പദ്ധതികളുടെ പിതാവെന്നാണ് ഒരിക്കല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്.

Content Highlight: Iran’s Top Nuke Scientist Assassinated After Gunfight With Security Team