നെെജീരിയയിൽ കർഷകർക്ക് നേരെ ആക്രമണം; 110 പേർ കൊല്ലപ്പെട്ടു, സ്ത്രീകളെ തട്ടികൊണ്ടുപോയി

At least 110 civilians killed in ‘gruesome’ Nigeria massacre

നെെജീരിയയിൽ കർഷകർക്ക് നേരെ നടന്ന ആക്രമണത്തിൽ 110 പേർ കൊല്ലപ്പെട്ടു. പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരുന്ന കർഷകർക്ക് നേരെ മോട്ടോർ സെെക്കിളിൽ ആയുധവുമായെത്തിയ ഒരു സംഘം ആക്രമികൾ വെടിയുതിർക്കുകയായിരുന്നു. മെെഡുഗുരിക്കടുത്തുള്ള ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും നേരെ വെടിയുതിർത്ത ആക്രമി സംഘം നിരവധി സ്ത്രീകളെ തട്ടികൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. 

ബെക്കോ ഹറാം ഗ്രൂപ്പൂകളും ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസുമാണ് അക്രമണത്തിന് നേത്യത്വം നൽകിയതെന്ന സൂചന പുറത്തുവരുന്നുണ്ട്. ഇതിന് മുമ്പും നിരവധി ആക്രമണങ്ങൾ ഇവരുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. 30,000 ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർ നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്.  എന്നാൽ അക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തുവന്നിട്ടില്ല. 

ആക്രമണത്തിൽ നെെജീരിയിൻ പ്രസിഡൻ്റ് മുഹമ്മദു ബുഹാരി അപലപിച്ചു. സംഘർഷത്തിന് പിന്നാലെ നെെജീരിയയിലെ കർഷകർക്ക് സുരക്ഷ ഒരുക്കാൻ കൂടുതൽ സിവിലിയൻ ജോയിൻ്റ് ടാസ്ക് ഫോഴ്സുകളെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 

content highlights: At least 110 civilians killed in ‘gruesome’ Nigeria massacre