പരിസ്ഥിതി പ്രവർത്തകരുടേയും മൃഗസ്റ്റേഹികളുടേയും വർഷങ്ങളായുള്ള പ്രതിഷേധങ്ങൾക്കും നിർദേശങ്ങൾക്കുമൊടുവിൽ കാവൻ ഏകാന്തജീവിതം അവസാനിപ്പിച്ച് കംബോഡിയിലേക്ക് യാത്രയായി. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആനയെന്ന് അറിയപ്പെട്ടിരുന്ന കാവനെ പറ്റി ലോകമറിയുന്നത് 2015ൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടിലൂടെയാണ്. 1985ൽ കാവനെ പാക്കിസ്താന് ശ്രീലങ്ക സമ്മാനമായി നൽകിയതാണ്. ഹെെക്കോടതി അടച്ചുപൂട്ടാൻ നിർദേശിച്ചിരുന്ന 10 മൃഗശാലകളിൽ ഒന്നിലായിരുന്നു കാവൻ്റെ വാസം. 2012ൽ ഇണയെ നഷ്ടമായതോടെ കാവൻ തനിച്ചായി. ഒറ്റപ്പെടൽ കാവൻ്റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തു.
2016ൽ കാവൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണപ്രവർത്തനം ആരംഭിച്ചു. രണ്ട് ലക്ഷത്തോളം പേർ ചേർന്ന് കാവൻ്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. ഒടുവിൽ മൃഗസ്റ്റേഹികൾ നൽകിയ ഹർജിയിൽ ഇസ്ലാമാബാദ് ഹെെക്കോടതി കാവനെ കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാൻ നിർണായകമായ ഉത്തരവ് നൽകി. കാവനെ മരുന്ന് നൽകി മയക്കി പ്രത്യേക രൂപകൽപന ചെയ്ത കൂട്ടിലാക്കി ലോറിയിൽ കയറ്റിയാണ് ഇസ്ലാമാബാദ് വിമാനത്താവളത്തിൽ എത്തിച്ചത്. റഷ്യൻ യാത്രവിമാനത്തിലാണ് കാവൻ്റെ കംബോഡിയിലേക്കുള്ള യാത്ര. പതിനായിരം ഹെക്ടർ വിസ്തൃതിയുള്ള കംബോഡിയയിലെ വന്യജീവി സങ്കേതത്തിൽ ഒരു ഭാഗത്തായാണ് കാവനെ ആദ്യം താമസിപ്പിക്കുക. അവിടെയുള്ള മറ്റ് ആനകളെ കണ്ട് പരിചയമായ ശേഷം കാവനെ സ്വാതന്ത്ര്യമാക്കും.
content highlights: ‘World’s loneliest elephant’ heads to Cambodia after Cher campaign