മുഖ്യമന്ത്രിയായാൽ ജോലിക്കാർക്ക് നിർബന്ധിത ഉച്ചമയക്ക ഇടവേള നൽകുമെന്ന് ഫോർവേർഡ് പാർട്ടി നേതാവ് വിജയ് സർദേശായി. ഗോവയിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ഒരു വർഷം കൂടി ബാക്കി നിൽക്കെയാണ് പാർട്ടിയുടെ ഇത്തരത്തിലുള്ള പ്രഖ്യാപനം. ഉച്ചയ്ക്ക് രണ്ട് മണിക്കും നാല് മണിക്കും ഇടയിൽ എപ്പോഴെങ്കിലും ജോലിക്കാർക്ക് ഈ ഇടവേളയെടുക്കാമെന്നും അദ്ധേഹം വ്യക്തമാക്കി.
സമ്മർദമകറ്റി റിലാക്സ് ചെയ്തിരിക്കുക എന്നത് ഗോവൻ സംസ്കാരമാണ്. അത് നാം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ജോലിത്തിരക്കുകൾക്കിടയിൽ വിശ്രമിത്തിനൊരു ഇടവേളയെടുക്കുന്നത് ശാന്തമായും സ്വസ്ഥമായും ഇരിക്കുന്നതിന്റെ പ്രധാനപെട്ട ഭാഗമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കുപെട്ടിട്ടുള്ളതാണെന്നും ഇത് നിങ്ങളുടെ കാര്യക്ഷമതയും ഓർമശക്തി വർധിപ്പിക്കുകയും മാനസികാവസ്ഥയെ സ്വാധീനിക്കുമെന്നും അദ്ധേഹം പറഞ്ഞു.
വിശ്രമ വേളകളെ വളരെ പ്രധാനത്തോടെയാണ് ഗോവയിലെ ജനങ്ങൾ കാണുന്നതെന്നും 2 മുതൽ 4 വരെയുള്ള സമയങ്ങളിൽ മിക്ക കടകളും താത്കാലികായി അടച്ചിടുകയും ചെയ്യും. പ്രൊഫഷണൽ അപ്പോയിന്റ്മെന്റുകളും ഈ നേരത്തെ് നടക്കാറില്ല. ഉച്ചഭക്ഷണം കഴിഞ്ഞാൽ മയക്കമെന്നത് ഒരു പൊതുവായ ശീലമാണെന്നും വിജയ് സർദേശയി വ്യക്തമാക്കി.
Content Highlights; Much forward of elections, a promise: Vote for Goa Forward Party, get obligatory siesta hour