കളിക്കളത്തിൽ മറഡോണക്ക് ആദരം; മെസ്സിക്കും ബാഴ്സലോണ ക്ലബ്ബിനും പിഴ ചുമത്തി സോക്കർ ഫെഡറേഷൻ

lionel Messi fined 600 euros for a tribute to Maradona

അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്ക് കളിക്കളത്തിൽ ആദരവർപ്പിച്ച സംഭവത്തിൽ ബാഴ്സലോണ താരം ലയണൽ മെസ്സിക്ക് പിഴശിക്ഷ. നവംബർ 29 ന് ലാലിഗയിൽ ഒസാസൂനയ്ക്കെതിരായ മത്സരത്തിൽ ഗോളടിച്ച ശേഷം മെസ്സി തന്റെ ബാഴ്സ ജേഴ്സി അഴിച്ച് മാറ്റി ഉള്ളിൽ ധരിച്ചിരുന്ന അർജന്റീന ക്ലബ്ബ് ന്യൂവെൽസ് ഓൾഡ് ബോയ്സിലെ മറഡോണയുടെ 10-ാം നമ്പർ ജേഴ്സി പ്രദർശിപ്പിച്ചാണ് താരം ആദരവ് അർപ്പിച്ചത്.

ഇതിന് പിന്നാലെയാണ് താരത്തിനെതിരെ സ്പാനിഷ് സോക്കർ ഫെഡറേഷൻ നടപടിയെടുത്തത്. മെസ്സിക്ക് പുറമേ ബാഴ്സലോണ ക്ലബ്ബിനും സ്പാനിഷ് സോക്കർ ഫെഡറേഷന പിഴ ചുമത്തിയിട്ടുണ്ട്. മെസ്സിക്ക് 600 യൂറോ പിഴ വിധിച്ച സ്പാനിഷ് സോക്കർ ഫെഡറേഷൻ ബാഴ്സലോണ ക്ലബ്ബിനോട് 180 യൂറോയും പിഴയടക്കാനും നിർദേശിച്ചു. മത്സരത്തിനിടെ ജേഴ്സി അഴിച്ചു മാറ്റിയതിനു പിന്നാലെ തന്നെ റഫറി മെസ്സിക്ക് നേരെ മഞ്ഞക്കാർഡ് ഉയർത്തുകയായിരുന്നു.

മറഡോണക്ക് വ്യത്യസ്തമായി ആദരവർപ്പിച്ച മെസ്സിയുടെ നടപടി ലോകമെമ്പാടും പ്രശംസിക്കപെട്ടതിന് പിന്നാലെയാണ് നടപടി. മറഡോണക്ക് ആദരവർപ്പിച്ചുള്ള പ്രവൃത്തിയായതിനായൽ മെസ്സിക്കെതിരെ നടപടിയെടുക്കരുതെന്ന് ബാഴ്സലോണ സ്പാനിഷ് സോക്കർ ഫെഡറേഷനോട് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ആ അഭ്യർത്ഥനയെ തള്ളിയാണ് പിഴ ചുമത്തിയത്.

Content Highlights; lionel Messi fined 600 euros for a tribute to Maradona