വ്യാജ വാക്സിനും വിപണിയില്ലെത്താം; ഇൻ്റർപോളിൻ്റെ മുന്നറിയിപ്പ്

Beware fake coronavirus vaccines, warns Interpol

വ്യാജ കൊവിഡ് വാക്സിനുകളും വിപണിയിലെത്തിയേക്കാമെന്ന് ഇൻ്റർപോളിൻ്റെ മുന്നറിയിപ്പ്. ഇൻ്റർനെറ്റ് വഴിയും അല്ലാതെയും വ്യാജ വാക്സിനുകളുടെ പരസ്യം നൽകാനും വിൽകാനും സാധ്യയുണ്ടെന്ന് ചൂണ്ടിക്കാട്ടി 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്ക് ഇൻ്റർപോൾ നോട്ടീസ് അയച്ചു. കൊവിഡ് വാക്സിനുകളുടെ അനധികൃത പരസ്യങ്ങൾ, മോഷണം, കൃത്രിമം കാണിക്കൽ തുടങ്ങിയവ തടയാൻ തയ്യാറെടുക്കണമെന്നും നോട്ടീസിൽ പറയുന്നു.

ഓറഞ്ച് നോട്ടീസാണ് ഇൻ്റർപോൾ പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ മുന്നറിയിപ്പ് നൽകാനാണ് ഓറഞ്ച് നോട്ടീസ് പുറപ്പെടുവിക്കുന്നത്. കുറ്റവാളി സംഘങ്ങൾ ഇൻ്റർനെറ്റ് വഴി വ്യാജ വാക്സിനുകൾ വിൽക്കാൻ ലക്ഷ്യമിടും. അതിനാൽ വ്യാജ വാക്സിനുകൾ വിൽക്കാൻ ശ്രമിക്കുന്ന വെബ്സെെറ്റുകൾ തിരിച്ചറിയണമെന്നും വാക്സിൻ്റെ വിതരണശ്യംഖലയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഇൻ്റർപോൾ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വാക്സിന് ബ്രിട്ടൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് ഇൻ്റർപോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

content highlights: Beware fake coronavirus vaccines, warns Interpol