ഹിന്ദുക്കൾ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്താൽ ശിക്ഷ നൽകുമെന്ന് ബജ് രംഗ്ദൾ നേതാവിൻ്റെ ഭീഷണി

Bajrang Dal’s warning to Hindus in Assam: ‘Will beat up those celebrating Christmas, visiting churches

ഹിന്ദുക്കൾ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കയോ പള്ളിയിൽ പോവുകയോ ചെയ്താൽ തക്കതായ ശിക്ഷ നൽകുമെന്ന് ബജ് രംഗ്ദൾ നേതാവ് മിത്തുനാഥ്. അസമിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. വിശ്വഹിന്ദു പരിഷത്ത് ഗുവാഹട്ടി ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് മിത്തുനാഥ്. 

ക്രിസ്ത്യൻ ആധിപത്യമുള്ള പ്രദേശമായ മേഘാലയായിലെ ഷില്ലോങിലെ വിവേകാനന്ദ കേന്ദ്രം അടച്ചുപൂട്ടിയതിൽ താൻ പ്രകോപിതനാണെന്നും അതിനാൽ ഒരു ഹിന്ദുവിനേയും ക്രിസ്മസ് ആഘോഷിക്കാൻ അനുവദിക്കില്ലെന്നുമാണ് മിത്തുനാഥ് പറഞ്ഞത്.

തങ്ങളുടെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയതിന് ശേഷം ക്രിസ്മസ് ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് ആസ്വദിക്കുന്ന ഹിന്ദുക്കളെ മര്‍ദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ഹിന്ദുക്കളെ അനുവദിക്കില്ലെന്ന് പറഞ്ഞ് മറ്റ് ബജ് രംഗ്ദള്‍ നേതാക്കളും ഭീഷണിമായി രംഗത്തുവന്നിട്ടുണ്ട്. 

content highlights; Bajrang Dal’s warning to Hindus in Assam: ‘Will beat up those celebrating Christmas, visiting churches