ലക്‌നൗ: വാക്‌സിന്‍ വിതരണ കേന്ദ്രത്തിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് നല്‍കുന്ന അതേ സുരക്ഷ ഉറപ്പാക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് ഇത്രയേറെ സുരക്ഷ ഉറപ്പു വരുത്തുന്നതെന്ന് യോഗി വിളിച്ചു ചേര്‍ത്ത അധികാരികളുടെ യോഗത്തില്‍ പറഞ്ഞു. ഡിസംബര്‍ 15 ഓടെ കോള്‍ഡ് സ്‌റ്റോറേജുകളുടെ ശേഷി 2.30 ലക്ഷം ലിറ്ററാക്കാനും നിര്‍ദ്ദേശമുണ്ട്.
കൊവിഡ് വാക്‌സിന് വേണ്ടി ഏറെകാലം കാത്തിരിക്കേണ്ടി വരില്ലെന്നാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങളുടെ തയാറെടുപ്പ്. വാക്‌സിന്റെ വില നിശ്ചയിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.
ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ച് തുടങ്ങിയാല്‍ ഉടന്‍ വാക്‌സിന്‍ ഡ്രൈവ് ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി വിശദമാക്കിയത്. അഞ്ച് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഓക്‌സ്‌ഫോഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഫേസ് ട്രീ ട്രെയലുകളിലാണ് നിലവിലുള്ളത്. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിനും മൂന്നാം ഘട്ട ട്രയല്‍ ആരംഭിച്ചിട്ടുണ്ട്.
Content Highlight: Yogi Government to secure Covid Vaccine storage centers