കർഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോക്സർ വിജേന്ദ്രർ സിംഗ്; നിയമം പിൻവലിച്ചില്ലെങ്കിൽ ഖേൽ രത്ന തിരികെ നൽകും

Boxer Vijender Singh joins farmers at Singhu border; threatens to return Khel Ratna Award

കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ബോക്സർ താരം വിജേന്ദ്രർ സിംഗ് രംഗത്തെത്തി. കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക ലഭിച്ച രാജ്യത്തിൻ്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് തിരികെ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സിങ്കു അതിർത്തിയിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. 2009 ജൂലെെയിലാണ് അദ്ദേഹത്തിന് ഖേൽ രത്ന ലഭിച്ചത്.  

നിരവധി പേരാണ് കർഷകർക്ക് പിന്തുണയുമായി വന്നിരിക്കുന്നത്. ശനിയാഴ്ച പാട്ടുകാരനും പഞ്ചാബി നടനുമായ ദിൽജിത് ദൊസാൻത്ഡ് എത്തിയിരുന്നു. ഞാൻ കർഷകരെ കാണാനും അവരെ കേൾക്കാനുമാണ് വന്നിരിക്കുന്നതെന്നും തനിക്കൊന്നും സംസാരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

content highlights: Boxer Vijender Singh joins farmers at Singhu border; threatens to return Khel Ratna Award