ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയിൽ നിരോധനാജ്ഞ

144 imposed in Noida prior to Bharat bandh

ബാരത് ബന്ദിനോടനുബന്ധിച്ച് നോയിഡയിൽ 144 പ്രഖ്യാപിച്ചു. ജനുവരി രണ്ട് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തടയാനെന്ന വ്യാജേനയാണ് ഗൌതംബുദ്ധ നഗറിൽ നിരോധനാജ്ഞ ഏർപെടുത്തിയതെങ്കിലും ദില്ലി അതിർത്തിയിലേക്ക് കൂടുതൽ കർഷകർ എത്തുന്നത് തടയാൻ കൂടി ഇത് കാരണമാകും.

നാളത്തെ ഭാരത് ബന്ദിയോട് സഹകരിക്കില്ലെന്ന് ആർഎസ്എസ് അനുകൂല സംഘടനയായ ഭാരതീയ കിസാൻ സംഘ് വ്യക്തമാക്കിയിട്ടുണ്ട്. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജരിവാൾ ഇന്ന് സിങ്കു അതിർത്തിയിലെത്തും. ദില്ലിയിലെ മറ്റ് മന്ത്രിമാരും കെജരിവാളിനെടൊപ്പമുണ്ടാകും. കർഷകർക്കാി ദില്ലി സർക്കാർ ഒരുക്കിയ സൌകര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തുകയും ചെയ്യും.

സിങ്കു അതിർത്തിയിലും തിക്രി അതിർത്തിയിലുമാണ് കർഷകർ 11 ദിവസത്തിലധികമായി സമരം തുടരുന്നത്, പ്രധാനപാതയിൽ കർഷകർ സമരം തുടരുന്നതിനാൽ മറ്റ് പാതകൾ ഉപയോഗിക്കുന്നതിനായി ദില്ലി ട്രാഫിക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. നിയമവുമായി ബന്ധപെട്ട് ബുധനാഴ്ച സമരക്കാരും സർക്കാരും തമ്മിൽ വീണ്ടും ചർച്ച നടക്കും.

Content Highlights; 144 imposed in Noida prior to Bharat bandh