തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദ്യോഗസ്ഥർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തിൽ തിക്കും തിരക്കും രൂപപെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സാമഗ്രികൾ വിതരണം ചെയ്യുന്നതിലും കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്നും ജാഗ്രത കുറവ് ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് അനുഭവപെട്ടത്.
പോളിംഗ് സാമഗ്രികൾ കൈപ്പറ്റുന്നതിനായെത്തിയ ഉദ്യോഗസ്ഥർക്ക് സാമൂഹിക അകലം പാലിക്കാനായില്ല. മാത്രവുമല്ല കൊവിഡ് മാർഗ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനും വേണ്ടത്ര ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.
Content Highlights; health minister KK Shailaja says that the official should follow the covid protocol