ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ മാത്രമായിരിക്കും മുഖ്യമന്ത്രി പങ്കെടുക്കുക. ധർമടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും കണ്ണൂർ കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
പ്രചരണ രംഗത്തെ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷമാണ്. പ്രചരണ ബോർഡുകളിലും മുഖ്യമന്ത്രിയുടെ ചിത്രങ്ങളില്ലാത്തത് ഏറെ ചർച്ചയായിരുന്നു. കൂടാതെ നേട്ടങ്ങൾ ഒന്നം അവകാശപെടാനില്ലാത്തതാണ് പിണറായിയുടെ പിന്മാറ്റത്തിന് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഇതൊക്കെ ആയിട്ടും പക്ഷെ പരസ്യ പ്രചാരണത്തിനില്ലെന്ന മുൻ നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രി.
Content Highlights; Pinarayi Vijayan not participate in the election campaign