കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പോലീസ്

Delhi police to take strict action against Bharat bandh

കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ കർശനമായി നേരിടുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. കടകൾ ബലമായി അടപ്പിക്കാൻ അനുവദിക്കില്ല. സാധാരണ ജീവിതം തടസ്സപെടുത്തരുതെന്നും യാത്ര സുഗമമായി തുടരാൻ ട്രാഫിക് അഡ്വൈസറി നൽകിയതായും ഡൽഹി പോലീസ് അറിയിച്ചു. കേന്ദ്രം കൊണ്ടുവന്ന കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.

കേന്ദ്ര സർക്കാരുമായി മൂന്ന് തവണ ചർച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ കർഷകർ സമരം ശക്തമാക്കി കഴിഞ്ഞു. ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. നാളെ രാവിലെ 12 മുതൽ വൈകിട്ട് 3 വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡൽഹിയിലെ നാല് അതിർത്തികളും ഇതിനോടകം അടച്ചു കഴിഞ്ഞു.

സിങ്കു അതിർത്തിക്ക് പുറമേ ഔച്ചാണ്ടി, പ്യാവോ മനിയാരി, മംഗേഷ് തുടങ്ങിയ അതിർത്തികളും അടച്ചു. കോൺഗ്രസും, വൈഎസ്ആർ കോൺഗ്രസും ശിവസേനയും ആം ആദ്മി പാർട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷ സംഘടനകൾ ഇതിനോടകം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ ഡൽഹി ചരക്ക് കടത്ത് അസോസിയേഷനും ടൂറിസം ട്രാൻസ്പോർട്ട് അസോസിയേഷനും ബന്ദിന് പിന്തുണയുമായെത്തിയിട്ടുണ്ട്.

Content Highlights; Delhi police to take strict action against Bharat bandh