2020ൽ ഏറ്റവും കൂടുതൽ റീട്വീറ്റ് ലഭിച്ച സെലിബ്രിറ്റി ട്വീറ്റെന്ന നേട്ടവുമായി നടൻ വിജയുടെ ആരാധകർക്കൊപ്പമുള്ള സെൽഫി. മാസ്റ്റർ ചിത്രീകരണത്തിനിടെ പകർത്തിയ സെൽഫിക്ക് 1,55,000 റീട്വീറ്റുകളാണ് ലഭിച്ചത്. 3.76 ലക്ഷത്തിൽ അധികം ലെെക്കുകളും സെൽഫിക്ക് ലഭിച്ചിട്ടുണ്ട്. നെയ്‌വേലിയിൽ മാസ്റ്റർ ചിത്രീകരണത്തിനിടെയാണ് വിജയ് ഈ സെൽഫി എടുത്തത്. ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഫെബ്രുവരിയിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.
ബിഗിൽ സിനിമയുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിനെ തുടർന്ന് നെയ്‌വേലിയിൽ നടന്ന മാസ്റ്റർ ചിത്രീകരണം നിർത്തിവെച്ച് വിജയ്ക്ക് ചെന്നെയിലെ വസതിയിലെത്തേണ്ടിവന്നിരുന്നു. ഇതിന് ശേഷം നെയ്‌വേലിയിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയ നടൻ ആരാധകർക്കൊപ്പം പകർത്തിയ സെൽഫിയാണിത്. കാരവാന് മുകളിൽ കയറിനിന്നാണ് വിജയ് സെൽഫി എടുത്തത്.
content highlights: Vijay’s Master selfie is the most retweeted celebrity tweet of 2020