ഡൽഹി-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കാനെത്തിയ യുവകർഷകനെ (32) മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് അജയ് മോർ എന്ന കർഷകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിംഘു അതിർത്തിയിൽ കൊടുതണുപ്പിനെ അവഗണിച്ച് മറ്റ് കർഷകർക്കൊപ്പം പത്തു ദിവസമായി സമരം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെെപ്പോതെർമിയ മൂലമാണ് അജയ് മരിച്ചതെന്നാണ് വിവരം.
കേന്ദ്രത്തിൻ്റെ കാർഷിക നയങ്ങൾക്കെതിരെ കർഷക പ്രതിഷേധം ആരംഭിച്ചതിനുശേഷം ഇതുവരെ അഞ്ചുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കർഷകരുടെ പ്രതിഷേധം ഒരു മാസത്തോളമായി തുടരുകയാണ്. കഴിഞ്ഞ രാത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്ന് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടും.
content highlights: Haryana Farmer, 32, Protesting Near Delhi Border For Last 10 Days, Dies