വിവിധ രാജ്യങ്ങളിൽ നിന്നുള്ള 64 ആംബാസഡർമാരും ഹെെക്കമ്മിഷണറും ഹെെദരാബാദിൽ കൊവിഡ് വാക്സിൻ വികസിപ്പിക്കുന്ന രണ്ടു പ്രധാന കമ്പനികളിൽ ഇന്ന് സന്ദർശനം നടത്തും. വാക്സിൻ ടൂറിൻ്റെ ഭാഗമായി ഇവർ രാവിലെ ഹെെദരാബാദിൽ എത്തിയിട്ടുണ്ട്. ഭാരത് ബയോടെക്, ബയോളജിക്കൽ ഇ എന്നി കമ്പനികളാണ് ഇവർ സന്ദർശിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് രാജ്യത്തെ കൊവിഡ് വാക്സിൻ വികസിപ്പിക്കുന്ന കമ്പനികൾ സന്ദർശിച്ചതിന് പിന്നാലെയാണ് മുതിർന്ന നയതന്ത്ര പ്രതിനിധികൾ ഹെെദരാബാദിലേക്ക് എത്തുന്നത്. കഴിഞ്ഞ മാസം 190 നയതന്ത്ര പ്രതിനിധികളുമായി വിദേശകാര്യ മന്ത്രാലയം കൊവിഡ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.
ഭാരത് ബയോടെക്കാണ് ഐസിഎംആറുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശിയ കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നത്. ബയോളജിക്കൽ ഇ എന്ന കമ്പനി നവംബറിലാണ് മനുഷ്യരിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചത്. ഫെബ്രുവരിയോടെ ഫലം അറിയാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹൂസ്റ്റണിലെ ബയ്ലര്‍ കോളജ് ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഇവര്‍ വാക്സിന് വികസിപ്പിച്ചത്. ഈ രണ്ടു വാക്സിൻ കമ്പനികളിലാണ് നയതന്ത്ര പ്രതിനിധികൾ സന്ദർശനം നടത്തുന്നത്.
content highlights: 64 Envoys Visiting 2 Hyderabad Firms Developing Covid Vaccines