രാജസ്ഥാനിലെ കോട്ട ജില്ലയിലെ ജെ കെ ലോൺ ആശുപത്രിയിൽ കൂട്ട ശിശുമരണം. 24 മണിക്കൂറിനിടെ ഒൻപത് നവജാത ശിശുക്കളാണ് മരിച്ചത്. ശിശുക്കളുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. കഴിഞ്ഞ വർഷം ഡിസംബറിൽ പത്തുകുട്ടികൾ ഇതേ ആശുപത്രിയിൽ 48 മണിക്കൂറിനുള്ളിൽ മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് ചില പരിശോധകളും അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. കുട്ടികൾക്ക് മസ്തിഷ്ക ജ്വരമായിരുന്നു എന്നായിരുന്നു അന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഇന്നലെ നടന്ന സംഭവത്തിൽ ലോക് സഭ സ്പീക്കർ ഓം ബിർള സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. എന്നാൽ തങ്ങൾ മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഡിവിഷണൽ കമ്മീഷണർ കെ സി മീനയും ജില്ലാ കളക്ടർ ഉജ്വൽ റാത്തോഡും ആശുപത്രി സന്ദർശിച്ചു.
content highlights: Nine newborns die in Kota’s JK Lon hospital in 24 hours