ഫെെസർ വാക്സിൻ ഒന്നെങ്കിൽ അംഗീകരിക്കുക അല്ലെങ്കിൽ രാജിവെയ്ക്കുക; എഫ്ഡിഎ കമ്മീഷണർക്ക് വെെറ്റ് ഹൗസിൻ്റെ ഭീഷണി

The White House Threatens to Fire FDA Chief If He Doesn’t Approve the Pfizer Vaccine Today

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണറോട് ഇടഞ്ഞ് വെെറ്റ് ഹൗസ്. ഒന്നെങ്കിൽ ഫെെസർ വാക്സിൻ അംഗീകാരം നൽകുക അല്ലെങ്കിൽ രാജിവെച്ച് പുറത്തുപോകുക എന്നാണ് എഫ്ഡിഎ കമ്മീഷണർ സ്റ്റീഫൻ ഹാനോട് വെെറ്റ് ഹൗസ് പറഞ്ഞിരിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏജൻസി വ്യക്തമാക്കിയില്ലെങ്കിൽ രാജി വെക്കണമെന്നാണ് വെെറ്റ് ഹൗസിൻ്റെ ആവശ്യം. പരീക്ഷണങ്ങളും വിലയിരുത്തലുകളുമായി വെറുതെ സമയം കളയരുതെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ ഉടൻ തന്നെ ഉണ്ടാവണമെന്നും വെെറ്റ് ഹൗസ്  അറിയിച്ചിരുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എഫ്ഡിഎയുടെ നിലപാടിനോടുള്ള ട്രംപ് ഭരണകൂടത്തിൻ്റെ അതൃപ്തിയാണ് ഇതോടെ വ്യക്തമാകുന്നത്. കൊവിഡ് വാക്സിൻ്റെ കാര്യത്തിൽ എപ്ഡിഎ മെല്ലെപ്പോകുന്ന ആമയെപൊലെയാണെന്ന് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും നേരത്തെ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് വാക്സിൻ പുറത്തിറക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. എന്നാൽ എഫ്ഡിഎയും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള വിദഗ്ധ സമിതിയും തിരക്കിട്ട് വാക്സിൻ പുറത്തിറക്കുന്നതിനെ എതിർത്തു. എന്നാൽ ഇപ്പോൾ മിക്ക രാജ്യങ്ങളും ഫെെസർ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതോടെയാണ് വെെറ്റ് ഹൗസ് എഫ്ഡിഎ കമ്മീഷണർക്കെതിരെ രംഗത്തെത്തിയത്. 

content highlights: The White House Threatens to Fire FDA Chief If He Doesn’t Approve the Pfizer Vaccine Today