തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കാനാവാതെ ഓണ്‍ലൈന്‍ ക്ലാസില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിലബസ് ചുരുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കൊല്ലത്തെ അധ്യയന വര്‍ഷം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമുള്ള സാഹചര്യത്തിലാണ് സിലബസില്‍ ഇളവ് നല്‍കണമെന്ന ചെന്നിത്തലയുടെ ആവശ്യം.
നിലവിലെ സിലബസ് പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാന്‍ അധ്യാപകരെ കൊണ്ടും സാധിക്കാത്ത സാഹചര്യത്തില്‍ പത്ത്, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളെയെങ്കിലും പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്കും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ചെന്നിത്തല ചൂണ്ടികാണിച്ചു.
സിലബസ് ലഘൂകരിക്കാതെ വാര്‍ഷിക പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ധം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ്സുകള്‍ വെട്ടികുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതേവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ചെന്നിത്തല വിമര്‍ശിച്ചു. പല അയല്‍ സംസ്ഥാനങ്ങളും സിലബസ് ചുരുക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlight: Ramesh Chennithala requested to shorten school syllabus





