വോട്ടിനായി പണം വാഗ്ദാനം ചെയ്ത് സ്ഥാനാർത്ഥി, ദൃശ്യങ്ങൾ പുറത്ത്

candidate offered money and for a vote

വോട്ടിനായി പണം വാഗ്ദാനം ചെയ്ത് സ്ഥാനാർത്ഥി. മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ താജുദ്ദീനെതിരെയാണ് ആരോപണം. പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.  മുൻകാല കോൺഗ്രസ് പ്രവർത്തകനാണ് ഇദ്ദേഹം. 

പിന്നീട് കോൺഗ്രസുമായി പിണങ്ങി പാർട്ടി വിട്ടു പോയ ഇദ്ദേഹം സ്വതന്ത്രനായി ആപ്പിൾ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇയാൾ പണം കൈമാറാൻ ശ്രമിച്ച വോട്ടർ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങളും പകർത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ നഗരസഭയിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന വാർഡാണിത്. ഇവിടെ കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിനാണ് വിജയിച്ചിരുന്നത്. 

അതേസമയം നിലമ്പൂരിലും യുഡിഎഫ് സ്ഥാനാർത്ഥി വോട്ടിനായി പണം നൽകിയെന്ന പരാതിയുമായി വോട്ടർ രംഗത്തെത്തിയിരുന്നു. നിലമ്പൂരിലെ ഇരുപത്തിയേഴാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയാണ് പരാതി. വോട്ടു ചോദിച്ചെത്തിയ ഫിറോസ് ഖാൻ 1500 രൂപ നിർബന്ധിച്ച് നൽകിയതായി വോട്ടറായ ശകുന്തള പരാതിയിൽ പറഞ്ഞു. 

Content Highlights; candidate offered money and for a vote