കൊവിഡിന് സൗജന്യ ചികിത്സ കൊടുത്ത സംസ്ഥാനം കുത്തിവയ്പ്പിന് പെെസ മേടിക്കുമോ; പിണറായി വിജയൻ

lavlin case in supreme court

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഐതിഹാസികമായ വിജയമായിരിക്കും എൽഡിഎഫ് നേരിടാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഇടത് സർക്കാരിനെ നേരിടുകയാണ്. അതിനുവേണ്ട എല്ലാ ഒത്താശകളും കേന്ദ്ര ഏജൻസികൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഇടതുമുന്നണിയെ ക്ഷീണിപ്പിക്കാനും ഉലക്കാനുമാവില്ല. വോട്ടെണ്ണുമ്പോൾ ലീഗിൻ്റെ അടിത്തറ തകരുമെന്നും പിണറായി വിജയൻ പറഞ്ഞു. പിണറായിയിലെ ജൂനിയർ ബേസിക് സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് ജയിക്കാൻ സാധ്യത ഇല്ലാതിരുന്ന പ്രദേശങ്ങളിൽ പോലും വൻ വിജയം നേടും. എൽഡിഎഫിൻ്റെ ഐതിഹാസിക വിജയം ഉറപ്പിക്കുന്ന തെരഞ്ഞെടുപ്പാണിത്. കള്ളങ്ങളോടും നുണകളോടും ജനം എങ്ങനെ പ്രതികരിക്കുമെന്ന് ഇതോടെ വ്യക്തമാകും. അദ്ദേഹം വ്യക്തമാക്കി

കൊവിഡ് വാക്സിൻ സൗജന്യമായി നൽകുന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന പ്രതിപക്ഷ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. രാജ്യത്ത് കേരളത്തിൽ മാത്രമാണ് കൊവിഡിനെതിരായ ചികിത്സ മുഴുവൻ സൗജന്യമായിട്ടുള്ളത്. ഇവിടെ തുടർച്ചയായി ഇന്നേ വരെ സൗജന്യ ചികിത്സയാണ് നൽകിയത്. അതിൻ്റെ ഭാഗം തന്നെയാണ് പ്രതിരോധ നടപടിയും. അതിൽ യാതൊരു പെരുമാറ്റച്ചട്ട ലംഘനവുമില്ല. ജനങ്ങൾ പ്രകോപിതരായി ഞങ്ങളുടെ കൂടെ നിന്ന് ആത്മരോഷത്തോടെയാണ് വോട്ടു ചെയ്യാൻ വരുന്നത്. അദ്ദേഹം പറഞ്ഞു.

content highlights: CM Pinarayi Vijayan Response After Polling