കൊവിഡ്; പാർലമെൻ്റ് ശീതകാല സമ്മേളനം ഉണ്ടാവില്ല

No Winter Session Of Parliament Due To COVID-19

കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ പാർലമെൻ്റ് ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്ര സർക്കാർ. ജനുവരിയിൽ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും പാർലമെൻ്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കൊവിഡ് കണക്കിലെടുത്ത് ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചതായും അദ്ദേഹം വ്യക്തമാക്കി. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പാർലമെൻ്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൌധരി നൽകിയ കത്തിന് മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയത്.

നിലവിൽ നമ്മൾ ഡിസംബറിൻ്റെ മധ്യത്തിലാണ്.  ഉടൻ കൊവിഡ് വാക്സിൻ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുമായി ഞാൻ ചർച്ച നടത്തി. മഹാമാരിയിൽ അവർ ആശങ്ക പ്രകടിപ്പിക്കുകയും സമ്മേളനം ഒഴിവാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനം എത്രയും പെട്ടെന്ന് നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരിയിൽ ബജറ്റ് സമ്മേളനം നടത്തുന്നത് ഉചിതമായിരിക്കും. ആത്മാർത്ഥമായ പാർലമെൻ്റേറിയൻ എന്ന നിലയിൽ ചൌധരിയോട് സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു. മന്ത്രി കത്തിൽ വ്യക്തമാക്കി.

content highlights: No Winter Session Of Parliament Due To COVID-19