കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയും ബിജെപിയുടെ സംസ്ഥാന വക്താവുമായ ബി.ഗോപാലകൃഷ്ണൻ തോറ്റു. ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നതിൻ്റെ വ്യക്തമായ സൂചനകള്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. തൃശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ ആരോപണം. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ സി.പി.ഐ.എം കോണ്‍ഗ്രസിന് വോട്ടു മറിച്ചെന്നും ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
തിരുവനന്തപുരം കോർപറേഷനിലെ കുന്നുകുഴി വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന വ്യക്തിയുമായ എ.ജി ഒലീന തോറ്റു. ഉന്നത വിദ്യാഭ്യാസ വകുപ്പ് കെ ടി ജലിലിൻ്റെ വാർഡിൽ എൽഡിഎഫിന് പരാജയം. തദ്ദേശ സ്ഥാപനത്തിൽ യുഡിഎഫിൻ്റെ സിറ്റിംഗ് സീറ്റായികരുന്നു ഇത്. ഇത് കെ.ടിം ജലീലിൻ്റെത് മലപ്പുറം വളാഞ്ചേരി നഗരസഭയിലെ വാർഡാണ്.
content highlights: local polls results updates