തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഐതിഹാസിക വിജയമെന്ന് കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന് എതിരായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളികളഞ്ഞതിൻ്റെ തെളിവാണ് ഈ വിജയമെന്നും ഇത് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. മുനിസിപ്പാലിറ്റി ഒഴികെയുള്ള കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിലാണ്.
ഗ്രാമപഞ്ചായത്തുകളിൽ 478 സീറ്റുകളിൽ എൽഡിഎഫും 378 സീറ്റുകളിൽ യുഡിഎഫും 23 സീറ്റുകളിൽ എൻഡിഎയും ലീഡ് ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്ത് 102 സീറ്റുകളിൽ എൽഡിഎഫും 49 സീറ്റുകളിൽ യുഡിഎഫും മുന്നേറുന്നു. ജില്ലാ പഞ്ചായത്തിൽ 9 സീറ്റുകളിൽ എൽഡിഎഫും 5 സീറ്റുകളിൽ യുഡിഎഫുമാണ് മുന്നേറുന്നത്. മുനിസിപ്പാലിറ്റിയിൽ 40 സീറ്റുകളിൽ യുഡിഎഫും 39 സീറ്റുകളിൽ എൽഡിഎഫും 2 സീറ്റുകളിൽ എൻഡിഎയും മുന്നേറുന്നു. കോർപറേഷനിൽ നാല് സീറ്റിലാണ് എൽഡിഎഫ്. 2 സീറ്റിൽ യുഡിഎഫും ലീഡ് ചെയ്യുന്നു.
content highlights: Local polls body election results