എൽഡിഎഫ് സ്ഥാനാർത്ഥി തിരുവനന്തപുരം മേയർ കെ ശ്രീകുമാർ പരാജയപെട്ടു. ബിജെപി സ്ഥാനാർത്ഥി ഡിജി കുമാരനാണ് ശ്രീകുമാറിനെ പരാജയപെടുത്തിയത്. കരിക്കകത്താണ് ശ്രീകുമാർ മത്സരിച്ചത്. കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപെട്ട വാർഡാണ് കരിക്കകം. കോർപ്പറേഷനിൽ എൽഡിഎഫ് മുന്നേറ്റം തുടരുമ്പോഴാണ് മേയറുടെ പരാജയം.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മേയർ സ്ഥാനാർത്ഥിയായി ഉയർത്തികാട്ടിയ എസ് പുഷ്പലതയും തോറ്റു. നെടങ്കാട് വാർഡിൽ നിന്നാണ് പുഷ്പലത പരാജയപെട്ടത്. ബിജെപി സ്ഥാനാർത്ഥിയായ കരമന അജിത്താണ് ഇവിടെ ജയിച്ചത്. 184 വോട്ടകൾക്കാണ് പുഷ്പലത പരാജയപെട്ടത്. കഴിഞ്ർ തവണ 84 വോട്ടിന് ഇതേ വാർഡിൽ നിന്നും ജയിച്ച സ്ഥാനാർത്ഥി കൂടിയായിരുന്നു ഇവർ.
Content Highlights; local body election results 2020