മെസ്സിയേയും റോണാൾഡോയേയും പിന്തള്ളി 2020ലെ ഫിഫയുടെ മികച്ച താരമായി ലെവൻഡോവ്സ്കി

Robert Lewandowski wins FIFA award as best men’s player 

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരമായ ഫിഫ ബെസ്റ്റ് 2020 പുരസ്‌കാരം സ്വന്തമാക്കി പോളിഷ് സ്‌ട്രൈക്കര്‍ ലെവന്‍ഡോവ്സ്കി. കൊവിഡ് മൂലം വെർച്വലായി നടത്തിയ ചടങ്ങിലാണ് മുപ്പത്തിരണ്ടുകാരനായ ലെവൻഡോവ്സ്കിയെ ഫിഫ ദ് ബെസ്റ്റ് പുരസ്കാര ജേതാവായി തിരഞ്ഞെടുത്തത്. അര്‍ജൻ്റീനയുടെ ലയണല്‍ മെസിയെയും പോര്‍ച്ചുഗലിൻ്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മറികടന്നാണ് ലെവന്‍ഡോവ്സ്കി ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായത്.

Is Lewandowski a big-game flop? | Goal.com

13 വർഷത്തിനിടെ മെസ്സിയും റൊണാൾഡോയുമല്ലാതെ, ഫിഫ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവൻഡോവ്സ്കി. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന് വേണ്ടി കഴിഞ്ഞ സീസണില്‍ 55 ഗോളുകളാണ് അദ്ദേഹം നേടിയത്. ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍, കോച്ചുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍,  തെരഞ്ഞെടുക്കപ്പെട്ട ആരാധകര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ലെവൻഡോവ്സ്കിയെ തെരഞ്ഞെടുത്തത്. 2019 ജൂലൈ 20 മുതൽ 2020 ഒക്ടോബർ 7 വരെയുള്ള പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ നിർണയിക്കുന്നത്.

ലെവന്‍ഡോവ്സ്കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ സീസണിലേത്. കളിച്ച മൂന്ന് ടൂര്‍ണമെൻ്റിലും കിരീടവും ഒപ്പം ടോപ്പ് സ്‌കോററും അദ്ദേഹമായിരുന്നു. ബുണ്ടസ് ലീഗയില്‍ 34 ഗോളുമായി ടോപ്പ് സ്‌കോറര്‍, ജര്‍മ്മന്‍ കപ്പില്‍ 6 ഗോളുമായി ടോപ്പ് സ്‌കോറര്‍, ഒപ്പം ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകളുമായും ടോപ്പ് സ്‌കോറര്‍ ആയി. മികച്ച വനിത താരമായി ഇംഗ്ലണ്ട് പ്രതിരോധനിര താരമായ ലൂസി ബ്രൗണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു.

content highlights: Robert Lewandowski wins FIFA award as best men’s player