മാനനഷ്ട കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവലിനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്

Jairam Ramesh apologize to Dovel

മാനനഷ്ട കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവലിനോട് മാപ്പ് പറഞ്ഞ് കോൺഗ്രസ് നേതാവ് ജയറാം രമേശ്. മാപ്പ് വിവേക് ഡോവൽ അംഗീകരിച്ചതിനാൽ ജയറാം രമേശിനെതിരായ മാനനഷ്ട കേസിലെ നടപടി ഡൽഹിയിലെ റോസ് അവന്യു കോടതി അവസാനിപ്പിച്ചു. 2019 ജനുവരിയിൽ കാരവൻ മാസികയിൽ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്.

ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തിയായിരുന്നു വിമർശനം. തന്റെ പിതാവിനോടുള്ള രാഷ്ട്രീയമായ എതിർപ്പ് ജയറാം രമേഷ് തീർക്കുകയായിരുന്നുവെന്നാണ് വിവേക് ഡോവൽ നൽകിയ മാനനഷ്ട കേസിൽ ചൂണ്ടിക്കാട്ടിയത്. നികത്താൻ കഴിയാത്ത നഷ്ടമാണ് ജയറാം മരേശ് വരുത്തിയതെന്നും ഡോവൽ ആരോപിച്ചു.

തെരഞ്ഞെടുപ്പ് സമയമായതു കൊണ്ട് തന്നെ ആരോപണത്തിന്റെ സത്യാവസ്ഥയെന്തെന്ന് പരിശോധിക്കാൻ സാധിച്ചിരുന്നില്ലെന്ന് ജയറാം രമേശ് മാപ്പപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാപ്പപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ കാരവൻ മാസികക്കും ലേഖകനുമെതിരായ മാനനഷ്ട കേസ് തുടരും

Content Highlights; Jairam Ramesh apologize to Dovel