ജാതി വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സഹോദരന്‍ രാജു വെമുല ഇനി അഭിഭാഷകൻ; സന്തോഷം പങ്കുവെച്ച് അമ്മ രാധിക വെമുല

‘My Payback to Society’: Rohith Vemula’s Mother Tweets Her Younger Son is an Advocate Now

ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജു വെമുല അഭിഭാഷകനായി എന്റോള്‍ ചെയ്തു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയാണ് സന്തോഷം ട്വിറ്ററിലൂടെ പങ്കു വെച്ചത്.

2016 ജനുവരി 17നാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. രോഹിത് വെമുലക്ക് ശേഷം തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം ഇതാണെന്ന് അമ്മ രാധിക വെമുല ട്വിറ്ററില്‍ കുറിക്കുന്നു. 2015 ജൂലൈ മുതല്‍ രോഹിതിന്റെ സ്റ്റൈപെന്‍ഡ് തുക യൂണിവേഴ്സിറ്റി നിര്‍ത്തലാക്കിയിരുന്നു.

Content Highlights; ‘My Payback to Society’: Rohith Vemula’s Mother Tweets Her Younger Son is an Advocate Now