കൈലാസത്തിൽ സ്ഥിര താമസത്തിനായി ഒരു ലക്ഷം ആളുകൾക്ക് വിസ നൽകുമെന്ന് അറിയിച്ച് വിവാദ സ്വാമി നിത്യാനന്ദ രംഗത്ത്. രാജ്യാന്തര കുടിയേറ്റ ദിനത്തിലാണു നിത്യാനന്ദയുടെ പ്രഖ്യാപനം. ഓസ്‌ട്രേലിയ വഴി ‘കൈലാസ’ത്തില്‍ എത്തിക്കാനാണു പദ്ധതി. തെക്കേ അമേരിക്കയിലെ ഇക്വഡോര്‍ ദ്വീപില്‍ ഒളിവില്‍ കഴിയുന്ന നിത്യാനന്ദ ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’യുടെ പേരില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച പ്രത്യേക കറന്‍സി ‘കൈലാസിയന്‍ ഡോളര്‍’ എന്ന പേരില്‍ പുറത്തിറക്കിയിരുന്നു.
അഹമ്മദാബാദിലെ ആശ്രമത്തിൽ നിന്നും പെൺകുട്ടികളെ കടത്തിയെന്ന കേസിൽ വിചാരണ നേരിടുന്നതിനിടെയായിരുന്നു നിത്യാനന്ദ 2019ല്‍ നേപ്പാള്‍ വഴി ഇക്വഡോറിലേക്ക് കടന്നത്. അദ്ദേഹത്തിനെതിരെ ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടിസ് ഇപ്പോഴും നിലവിലുണ്ട്.
Content Highlights; Rape accused Nithyananda announces ‘visa’ for 1 lakh people for his ‘country’ Kailasa