കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രതിഷേധം ഇന്ന് 25 ദിവസം പൂർത്തിയാക്കുമ്പോൾ ഡൽഹിയിലെ ഗുരുദ്വാര സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെതിരെ കർഷകർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നും നാടകമല്ല നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും കർഷകർ പറഞ്ഞു.
കര്‍ഷക സമരം ശക്തമാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി മോദി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ഡല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചത്. കര്‍ഷക പ്രതിഷേധം ശക്തമായതോടെ കേന്ദ്രത്തിന് നിയന്ത്രിക്കാനാവാതെ വന്നതോടെ സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ സന്ദര്‍ശനമെന്നാണ് വിമര്‍ശകര്‍ വ്യക്തമാക്കുന്നത്.
Content Highlights; Narendra Modi gurudwara visit