ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററില്‍ പറന്ന് ദര്‍ശനം നടത്തി; പ്രായശ്ചിത്തമായി വെള്ളി കൊണ്ടുള്ള ഹെലികോപ്റ്റര്‍ മാതൃക സമര്‍പ്പിച്ച് ഡി.കെ.ശിവകുമാര്‍

DK Shivakumar atones for 2018 flight with silver toy copter gift in Ballari

ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററിൽ പറന്ന് ദർശനത്തിനെത്തിയതിന് പ്രായശ്ചിത്തമായി വെള്ളി കൊണ്ടുള്ള ഹെലികോപ്റ്റര്‍ മാതൃക ക്ഷേത്രത്തിന് സമര്‍പ്പിച്ച് പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. രണ്ടുവര്‍ഷം മുമ്പായിരുന്നു ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററില്‍ പറന്നെത്തി ശിവകുമാര്‍ ദര്‍ശനം നടത്തിയത്. എന്നാൽ പരമ്പരാഗത പദ യാത്രയ്ക്ക് എതിരായി ഹെലികോപ്ടര്‍ യാത്ര ചെയ്തതാണ് ആദായ നികുതി റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമെന്നാണ് ശിവകുമാര്‍ വിശ്വസിക്കുന്നത്.

ഇതേ തുടര്‍ന്നാണ് വെള്ളികൊണ്ടുള്ള ഹെലികോപ്റ്റര്‍ മാതൃക ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. കര്‍ണാടകയിലുള്ള മൈലര്‍ലിംഗേശ്വര്‍ ക്ഷേത്രത്തിനാണ് വെള്ളി കൊണ്ടുള്ള ഹെലികോപ്റ്റര്‍ മാതൃക ശിവകുമാര്‍ സമര്‍പ്പിച്ചത്. പരമ്പരാഗതമായ ക്ഷേത്രകാര്യങ്ങള്‍ അറിയാതെയാണ് ദര്‍ശനത്തിന് ഹെലികോപ്റ്ററിലെത്തിയതെന്നും പിന്നീടാണ് ചെയ്തത് തെറ്റാണെന്ന് ബോധ്യമായതെന്നും ശിവകുമാര്‍ പറഞ്ഞു.

Content Highlights; DK Shivakumar atones for 2018 flight with silver toy copter gift in Ballari