കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി പരാതി. കര്‍ഷകപ്രക്ഷോഭം ലൈവായി കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കര്‍ഷക സംഘടനയായ കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജും ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. ഏകദേശം ഏഴ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. എന്നാഷ സംഭവം വിവാദമായതോടെ മൂന്ന് മണിക്കൂറിന് ശേഷം ഇവയുടെ വിലക്ക് ഫേസ്ബുക്ക് തന്നെ നീക്കം ചെയ്യുകയായിരുന്നു.
ഫേസ്ബുക്ക് കമ്മ്യൂണിറ്റി താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് പേജുകള്‍ ബ്ലോക്ക് ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ട്വിറ്ററിലും മറ്റും ഉയർന്നതോടെ ഫേസ്ബുക്കിൽ രാത്രി ഒമ്പത് മണിയോടെ പേജുകൾ തിരിച്ചെത്തുകയായിരുന്നു. സംഭവിച്ചതെന്തെന്ന് സംബന്ധിച്ച വിശദീകരണം ഫേസ്ബുക്ക് ഇതുവരെ നൽകിയിട്ടില്ല. തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തത്.
Content Highlights; Kisan Ekta morcha Facebook account blocked Facebook