തമിഴ്നാട്ടിൽ അധികാരത്തിലേറിയാൽ വീട്ടമ്മമാർക്ക് സ്ഥിരം മാസ ശമ്പളം നൽകുമെന്ന പ്രഖ്യാപനവുമായി കമൽഹാസൻ രംഗത്ത്. സ്ത്രീ ശാക്തീകരണത്തിന് മുൻതൂക്കം നൽകുമെന്നും എല്ലാ വീടുകളിലും സൌജന്യമായി ഒരു കമ്പ്യൂട്ടർ, കർഷകർക്ക് ധനസഹായം എന്നിവ നൽകുമെന്നും കമൽഹാസൻ വ്യക്തമാക്കി.
കൂടാതെ രജനീകാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ കൃത്യ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ച കമൽഹാസൻ രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം വരെ കാത്തിരിക്കാനും അണികളോട് ആവശ്യപെട്ടു. എന്നാൽ വരും തെരഞ്ഞെടുപ്പിൽ ഡിഎംകെ, അണ്ണാ ഡിഎകെ കഴകങ്ങളുമായി സഖ്യമുണ്ടാക്കില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
Content Highlights; Kamala Hassan Tamilnadu election