പാലക്കാട് നഗരസഭയില്‍ സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കെ നഗരസഭാ കാര്യാലയത്തിന് പുറത്ത് പ്രതിഷേധവുമായി സിപിഎം – ബിജെപി പ്രവര്‍ത്തകര്‍. ഫ്ലക്സ് വിവാദത്തിൻ്റെ പശ്ചാത്തലത്തില്‍ നഗരസഭയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നുവെങ്കിലും കാര്യാലയത്തിന് പുറത്ത് ജയ് ശ്രീറാം വിളികളുമായി ബിജെപി പ്രവര്‍ത്തകരും ദേശീയ പതാകയുമായി സിപിഎം കൗണ്‍സിലര്‍മാരും എത്തി. ഇരു വിഭാഗവും നേര്‍ക്ക് നേര്‍ എത്തിയപ്പോള്‍ പോലീസ് ഇടപ്പെട്ട് നിയന്ത്രിച്ചു. തുടർന്ന് ‘വര്‍ഗീയത തുലയട്ടെ മതേതരത്വം പുലരട്ടെ’ എന്ന മുദ്രാവാക്യം വിളിച്ച് സി.പി.ഐ.എം കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളുമായി പ്രതിഷേധിച്ചു.
നേരത്തെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഘോഷത്തിനിടെ ‘ജയ് ശ്രീറാം’ ബാനർ തൂക്കിയ സംഭവത്തോടെയാണ് പാലക്കാട് നഗരസഭ വാർത്തകളിൽ ഇടംപിടിക്കുന്നത്. അന്ന് പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജയ് ശ്രീറാം’ ബാനർ വച്ച സംഭവത്തിൽ പ്രതിഷേധിച്ച് അതേ സ്ഥാനത്ത് ദേശീയപതാക പ്രദർശിപ്പിച്ചു ഡിവൈഎഫ്ഐ പ്രവർത്തകരും അടുത്ത ദിവസം രംഗത്തുവന്നിരുന്നു. യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ ദേശീയ പതാകയേന്തി മാർച്ചും നടത്തിയിരുന്നു.
content highlights: CPM- BJP conflict in Palakkad